ആരാധകരുടെ മനം കവർന്ന് തണ്ണീർമത്തനിലെ ഗോപികയുടെ കിടിലം ഡാൻസ്; വീഡിയോ കാണാം

Gopika Ramesh 1

അടുത്തിടെ ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി ഗോപിക രമേശ്. നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ അത്ര പെട്ടന്ന് സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

സിനിമ ഇറങ്ങിയ സമയത്ത് ആളുകൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ തിരഞ്ഞത് ഗോപികയെ ആയിരുന്നു. അത്ര മനോഹരമായ പ്രകടനമായിരുന്നു സ്റ്റെഫിയെ അവതരിപ്പിച്ച ഗോപിക ചെയ്തത്. സിനിമ ഇറങ്ങിയ ശേഷം ധാരാളം ഫോട്ടോഷൂട്ടുകൾ താരത്തിന്റെ ഇറങ്ങിയിരുന്നു. അതെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Gopika Ramesh 2

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം മറ്റു സിനിമകളിൽ നിന്ന് അവസരങ്ങളും താരത്തെ തേടിയെത്തി. വാങ്ക് എന്ന സിനിമയിലും ഗോപിക അഭിനയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷത്തിൽ അധികം ഫോളോവേഴ്‌സുള്ള ഗോപിക ഇപ്പോഴിതാ ഒരു കിടിലം ഡാൻസ് വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

സുഹൃത്തിനൊപ്പമാണ് ഗോപിക പാട്ടിന് ഡാൻസ് ചെയ്തിരിക്കുന്നത്. കറുത്ത ഷോർട്ട് ഡ്രെസ്സിൽ കിടിലം പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ ചിലർ രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. പാവം കൊച്ചിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

Gopika Ramesh 3

ഇന്ന് തൊട്ട് ഡാൻസ് പഠിക്കണമെന്ന് വേറെയൊരാൾ കമന്റ് ചെയ്തു. പതിവ് പോലെ തന്നെ ചില സദാചാര ഓൺലൈൻ ആങ്ങളമാരുടെ കമന്റുകളും വീഡിയോയുടെ താഴെ കാണാൻ സാധിക്കും. ഗോപികയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here