13 വയസിന് വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ; ഒരു അമ്മയുടെ പോലെ തന്നെ അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാനും കൂടെയുണ്ടാകാറുണ്ട്.! റോഷ്‌ന

210762079 309011090888649 8948720397084850918 n

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റോഷ്‌ന ആന്‍ റോയ്. ലവേഴ്‌സ് ഡേ,ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. അനിയനെ കുറിച്ചുള്ള ഓർമകളും പിറന്നാലും ആഘോഷിക്കുകയാണ് താരം. കുറിപ്പിൽ പറയുന്നത് ഇങ്ങനെ;

ros 1

ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി വരെ പോകാമെന്നു പറഞ്ഞു. ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു. ഞാന്‍ വാവയ്ക്കു വേണ്ടി വെയ്റ്റിങ് ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു,

ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി. നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… അമ്മയ്ക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീറ്റിരിക്കണത് ഞാന്‍ ആണ്.. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും….

ros 2

ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ ). അതുകൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്.ത ല്ലു കൂടിയ സമയങ്ങള്‍ അങ്ങനെ ഓര്‍മയില്‍ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാവാറുണ്ട്, പിറന്നാൾ ആയാലും അവന്റെ സ്‌കൂള്‍ തുറക്കുന്നത് ആയാലും …എന്തായാലും.

ഞാന്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിച്ചതൊക്കെ, ജോസൂനെ മാമോദീസയ്ക്ക് കൊണ്ടുപോയി വീട്ടിലേയ്ക്കു ആക്കുമ്പോൾ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്‌കൂളില്‍ നിന്ന് ടിസി വരെ വാങ്ങി….എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വിഷമം കാണും….

ros 3

ഞാന്‍ വേറെ വീട്ടില്‍ പോയെങ്കിലെന്താ… ഇടക്കിടയ്ക്കു ആലുവയ്ക്ക് വരും അല്ലേല്‍ ഞാന്‍ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാള്‍…. അവനോടൊപ്പം ഇവിടെ വീട്ടില്‍ കൂടുന്നു….. ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരയ്ക്ക്… (കഥ പറയാന്‍ ആണേല്‍ ഒരുപാട് ഉണ്ട്. തല്ക്കാലം ഇത് മതി, ഒരു ബര്‍ത്ത് ഡെ അല്ലേ..)

LEAVE A REPLY

Please enter your comment!
Please enter your name here