‘അതിരപ്പിള്ളിയിൽ പ്രണയാർദ്രമായ പശ്ചാത്തലത്തിൽ ഒരു കിടിലൻ വെഡിങ് ഫോട്ടോഷൂട്ട്.!’ വൈറൽ ഫോട്ടോസ്

241970493 1255669398251673 1977382935017482437 n

കോവിഡ് സാഹചര്യങ്ങൾ മൂലം കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് എന്താണെന്ന് വച്ചാൽ വിവാഹമാണ്. ചിലപ്പോൾ ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ ഇപ്പോൾ നൂറിൽ താഴെയായി മാറി കഴിഞ്ഞു.

അതുപോലെ വിവാഹത്തിന് മുന്നോടിയായി നടക്കാറുള്ള സേവ് ദി ഡേറ്റ് പോലെയുള്ള ഷൂട്ടുകൾ വളരെ കുറഞ്ഞു. കോവിഡിന് മുമ്പ് ഇത്തരം വെഡിങ് ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിലും വൈറലാവാറുണ്ടായിരുന്നു. സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ഇങ്ങനെ പല തരത്തിലുള്ള വെഡിങ് ഫോട്ടോഷൂട്ടുകളാണ് ഒരു വിവാഹത്തിന് നടക്കാറുള്ളത്.

242003033 3087592784815748 354613148612601396 n

കേരളത്തിൽ തന്നെ ധാരാളം വെഡിങ് ഫോട്ടോഗ്രാഫി കമ്പനികൾ ഉള്ളതിനാൽ എപ്പോഴും വെറൈറ്റി കൊണ്ടുവരാൻ കമ്പനികൾ ശ്രദ്ധിക്കാറുണ്ട്. ചില ഫോട്ടോഷൂട്ടുകൾ അല്പം ഗ്ലാമറസ് രീതിയിലേക്ക് മാറുകയും ചെയ്യാറുണ്ട്. അത്തരം ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ധാരാളം വിമർശനം കേൾക്കാറുണ്ട്.

എന്തായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരു വെറൈറ്റി ഇൻഡോർ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. അതിരപ്പിള്ളിയിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അതിരപ്പിള്ളി റൈൻഫോറസ്റ്റിൽ വച്ച് വെവ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

241946682 250581496972826 3654696995375698256 n

റിസോർട്ടിൽ പിന്നിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഫോട്ടോയിൽ കാണാൻ സാധിക്കും. ലോകേഷ്-നീതു ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഇരുവരുടെയും പ്രണയാർദ്രമായ നിമിഷങ്ങൾ ക്യാമറ ടീം ഒപ്പിയെടുക്കുകയും ചെയ്തു.

241786531 156610879971597 5015602196593022636 n
241808750 3005177583132736 767069327310999475 n

LEAVE A REPLY

Please enter your comment!
Please enter your name here