കന്യാസ്ത്രീയെ പ്രണയിച്ച്‌ വിവാഹം ചെയ്തു; ഓടാത്ത പോർഷെയും കാറുകളും! അംഗരക്ഷകരുടെ കയ്യിൽ ഉള്ളത് കളിത്തോക്കെന്ന് മോന്‍സണ്‍…

കൊ​ച്ചി പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ. അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍.

എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി. ആഡംബര വാഹങ്ങൾ പ്രവർത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താൻ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു.

അവരുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്ന ഇവർ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു. നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോന്‍സണ്‍ പറയുന്നത്. ​മു​ന്‍​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്റ​യ​ട​ക്കം​ ​ത​ന്റെ​ ​വീ​ട്ടി​ല്‍​ ​വ​ന്ന് ​പു​രാ​വ​സ്തു​ക്ക​ള്‍​ ​ക​ണ്ടു​വെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ഫേ​സ്ബു​ക്കി​ല്‍​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​

സേ​ന​യി​ലെ​ ​മു​തി​ര്‍​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍,​ ​അ​സി.​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​പ്പേ​ര്‍​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലെ​ ​നി​ത്യ​ ​സ​ന്ദ​ര്‍​ശ​ക​രാ​ണെ​ന്ന് ​പ​രാ​തി​യി​ലു​ണ്ട്.​ ദുരൂഹതകൾ നിറഞ്ഞതാണ് ഇയാളുടെ സ്വകാര്യ ജീവിതം. സാധാരണ കുടുംബത്തിൽ ജനിച്ച ഇയാൾ പിന്നീട് സ്ഥലംവിട്ടു. കോടീശ്വരനായി തിരിച്ചുവന്നു.

എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ക​ലൂ​രി​ലെ​ ​വീ​ട്.​ ​ഇ​തി​ല്‍​ ​പ​ല​തും​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ​വാ​ട​ക​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here