
സായി പല്ലവിയുടെ ഡാന്‍സ് കണ്ട് പ്രേമം എന്ന ചിത്രത്തില്‍ ജോര്‍ജ്ജും കൂട്ടുകാരും ഞെട്ടിയത് പോലെ തന്നെ പ്രേക്ഷകരും ഞെട്ടിയിരുന്നു. തുടര്‍ന്ന് ഇങ്ങോട്ടുള്ള ചിത്രങ്ങളിലും സായി പല്ലവിയുടെ ഡാന്‍സ് ഒരു പ്രത്യേക ആകര്‍ഷണമായി. മാരി ടു എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സായി പല്ലവയുടെ ഡാന്‍സ് തന്നെയായിരുന്നു.
ഇപ്പോള്‍ റിലീസ് ചെയ്ത ലവ് സ്റ്റോറി എന്ന ചിത്രത്തിനും ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ വിപരീതമല്ല. ഡാന്‍സിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിയ്ക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിയ്ക്കുന്നത്. ശേഖര്‍ കാമുല്‍ സംവിധാനം ചെയ്ത ചിത്രം കൊവിഡ് മഹാമാരിക്കാലം കെട്ടടങ്ങിയ ശേഷം തിയേറ്ററിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ട് തന്നെ കളക്ഷന്റെ കാര്യത്തിലും ചിത്രം കുതിയ്ക്കുകയാണ്.

സിനിമ കാണ്ട സെലിബ്രിറ്റികളും അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. സായി പല്ലവിയുടെ ഡാന്‍സിനെ കുറിച്ച് തന്നെയാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു ചോദിയ്ക്കുന്നത് ഈ പെണ്ണിന് എല്ലുകള്‍ ഇല്ലേ എന്നാണ്.
Woah🙈 It’s going to take me a while to come back to my senses!!! I’m humbled by your generous words ☺️ Thank you so much Sir 🙈
— Sai Pallavi (@Sai_Pallavi92) September 26, 2021
P.S. The fan girl in me has already read your tweet a million times 🙈
‘സായി പല്ലവി എന്നത്തെയും പോലെ സെന്‍സേഷണല്‍ ആണ്. ഈ പെണ്ണിന് എല്ലുകള്‍ ഇല്ലേ. സ്‌ക്രീനില്‍ ഇതുവരെ ഇതുപോലൊരു ഡാന്‍സ് പ്രകടനം കണ്ടിട്ടില്ല. സ്വപ്‌നത്തില്‍ എന്നത് പോലെയാണ് സായി പല്ലവി നീങ്ങുന്നത്’ എന്നാണ് ട്വിറ്ററില്‍ മഹേഷ് ബാബു എഴുതിയത്.
മഹേഷ് ബാബുവിനെ പോലൊരു താരത്തിന്റെ പ്രശംസയില്‍ സായി പല്ലവിയും വളരെ അധികം സന്തുഷ്ടയായി. ഈ സന്ദേശം കണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ തനിയ്ക്ക് കുറച്ച് നേരം വേണ്ടി വന്നു എന്നാണ് സായി പല്ലവി പറഞ്ഞത്. നിങ്ങളുടെ വാക്കുകള്‍ എന്നെ വിനയകുലീതയാക്കി വളരെ അധികം നന്ദി സാര്‍. അങ്ങയുടെ കടുത്ത ആരാധികയായ ഞാന്‍ ഇതിനോടകം പല ആവര്‍ത്തി ആ ട്വീറ്റ് വായിച്ചു എന്നും സായി പല്ലവി പറയുന്നു.