അരുവിയിൽ പ്രണയാർദ്ധമായി ഒരു വെഡിങ് ഫോട്ടോഷൂട്ട്; വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു!

wed ph shhot 1

ഇപ്പോഴത്തെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നു പറഞ്ഞാൽ വേറെ ലെവൽ തന്നെയാണ്. പണ്ടൊക്കെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നൊക്കെ പറഞ്ഞാൽ. വധു വരൻമാരെ വീടിനു തൊട്ടടുത്തുള്ള പറമ്പിലേ ക്ക് കൊണ്ടു പോയി. ഏതേലും മരത്തിൽ ചാരി നിർത്തി തല ഒന്ന് പൊക്കിക്കെ… ആ ആ കണ്ണിലേക്ക് ഒന്ന് നോക്കിയേ…. ആ മരത്തിന്റെ ഇലയിൽ ഒന്ന് പിടിച്ചേ…. ചേട്ടന്റെ നെഞ്ചിൽ ഒന്ന് കൈ വെച്ചേ തുടങ്ങിയ ക്ളീഷേ പരിവാടികളായിരുന്നു.

കാലം മാറി ഇന്ന് വെഡിങ് ഫോട്ടോഗ്രാഫിയിൽ വിപ്ലവകരമായ മാറ്റിയമാണ് സംഭവിച്ചിരിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. പണ്ടത്തെ പോലെ തുളസികതിർ പെൺകുട്ടികളൊന്നുമല്ല. ഇപ്പോൾ വധൂവരന്മാർ എല്ലാവരും യോ യോ ആയി.

wed ph shhot 8

ഒരു ലിപ് ലോക്ക് സീൻ ഇല്ലാത്ത വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്ന് വളരെ വിരളമാണ്. ആശയങ്ങൾ കൊണ്ടും ഫ്രെയിമുകൾ കൊണ്ടു നമ്മളെ അതിശയിപ്പിക്കുന്ന വെഡിങ് ചിത്രങ്ങളും നാം സൈബർ ഇടങ്ങളിൽ കാണാറുണ്ട്. വധൂ വരൻമാർ അല്പം ഗ്ലാമർ കാണിക്കുന്ന ചിത്രങ്ങളാണ് എങ്കിൽ പറയുകയും വേണ്ട. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് എന്ന കാര്യത്തിൽ സംശയമില്ല.

വൈറൽ ആയ ചിത്രങ്ങൾക്ക് നേരെ സൈബർ അങ്ങള മാരുടെയും സദാചാര വാദികളെയും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളു മുണ്ടാകാറുണ്ട്. വെഡിങ് കബനികൾ തമ്മിൽ വലിയ രീതിയിലുള്ള മത്സരം തന്നെയാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ഏറ്റവും പുതിയ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിചയപ്പെടാം.

wed ph shhot 7

അനിരുദ് ഷട്ടർ സ്നാപ്പ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. പാലരുവിയിൽ പ്രണയാർദ്ധമായി സ്നേഹം പങ്കുവെക്കുന്ന വധൂ വരൻമാരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രകൃതിയുടെ സൗന്ദര്യത്തെ ക്യാമറയിൽ അത്ര ഭംഗിയായാണ് അനിരുദ്ധ് പകർത്തിയിരിക്കുന്നത്. പാലരുവിയിൽ ഇണകുരുവിയെ പോലെയുള്ള വധൂവരന്മാരുടെ ചിത്രങ്ങൾക്ക് മികച്ച. പ്രതി കരണമാണ് ലഭിക്കുന്നത്.. കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.

wed ph shhot 6
wed ph shhot 5
wed ph shhot 4

Viral Photos

wed ph shhot 3
wed ph shhot 2

LEAVE A REPLY

Please enter your comment!
Please enter your name here