നിങ്ങൾ കന്യകയാണോ എന്ന് ചോദ്യ ചെയ്‌തയാൾക്ക് കിടിലൻ മറുപടി നൽകി നടി ആതിര മാധവ്

235506825 377956633685306 3038395218904705014 n

അവതാരകയായും, അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ആതിര മാധവ്. തിരുവനന്തപുരം സ്വദേശിയായ താരം പുതുമുഖ താരം അല്ല. എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഇതാണ് തന്റെ പ്രവർത്തന മേഖലയെന്ന് തീരുമാനം എടുത്തിട്ടാണ് ഇറങ്ങുന്നത്.

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബ വിളക്ക്. പരമ്പരയിൽ ജാഡക്കാരിയും പത്രാസുകാരിയും ആയ അനന്യ ആയിട്ടാണ് ആതിര മിന്നും പ്രകടനം കാഴ്ച വയ്ക്കുന്നത്. സ്‌ക്രീനിൽ നിങ്ങൾ കാണുന്ന ഞാനേ അല്ല യഥാർത്ഥ ജീവിതത്തിലെ ഞാൻ’ എന്നും താരം പറയുന്നു.

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ താൻ നേരിടേണ്ടി വന്ന അനുചിതമായ ചോദ്യവും അതിന് ആതിര നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാവുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി സംവദിക്കാറുള്ള താരം കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. ആരാധകർക്ക് തന്നോട് ചോദിക്കാനുള്ള കാര്യങ്ങൾക്ക് മറുപടി നൽകുകയാണ് സെഷനിലൂടെ ഉദ്ദേശിക്കുന്നത്.

240815755 252292580076841 1676866241862446952 n

ഇക്കൂട്ടത്തിൽ ആതിരയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനിടേ ഒരാൾ താരം വി ർജിനാണോ എന്നു ചോദിക്കുകയായിരുന്നു. ഇതിന് ആതിര അർഹിക്കുന്ന മറുപടി തന്നെ നൽകുകയും ചെയ്തു. ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ- എന്നാണ് ആതിര മറുപടി നൽകിയത്.

ഇത്തരം വഷളന്മാർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ആതിര ഇക്കാര്യം പങ്കുവെച്ചത്.

jhkl 26

LEAVE A REPLY

Please enter your comment!
Please enter your name here