ഞാൻ ഈ കണ്ണാടിയുമായി പ്രണയത്തിലാണ്! മേക്കോവർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചു നടി ഫറ ഷിബ്‌ല..

Fara Shibla 2

അസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തി ആരും മറന്ന് കാണില്ല. ബോഡി ഷേമിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതിൽ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയതും വലിയ വാർത്തകളായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറർ സെൽഫിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.”ഞാൻ ഈ കണ്ണാടിയുമായി പ്രണയത്തിലാണ്” എന്ന് ഷിബ്ല തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അടികുറിപ്പ് നൽകുകയും ചെയ്തു.

Fara Shibla 4

യോഗയിലൂടെയും വർക്ക്ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു. ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍‍ലയുടെ മേക്കോവ‍ർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലുള്‍പ്പെടെ വൈറലായിരുന്നത്.

മിറര്‍ സെൽഫിയിലൂടെയാണ് തന്റെ ഫിറ്റ്നസ് നടി വെളിപ്പെടുത്തിയത്. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്ന് ഫറ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചു.

Fara Shibla 3

കക്ഷി അമ്മിണിപ്പിള്ള, ഫേസ് എന്നിവയാണ് പ്രധാനസിനിമകൾ. ഇപ്പോൾ ഡൈവോഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ എന്ന് കുറിച്ചുകൊണ്ട് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഫിറ്റ്നെസ് മോട്ടിവേഷൻ, ഫിറ്റ്, കാന്തി ലൌ തുടങ്ങിയ ഹാഷ് ടാഗുകളും ചേർത്താണ് താരം മിറർ സെൽഫികൾ പങ്കുവെച്ചിട്ടുള്ളത്. നിരവധി കമൻറുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്.

Fara Shibla 7
Fara Shibla 5

LEAVE A REPLY

Please enter your comment!
Please enter your name here