ഗോവ ബീച്ചിൽ അവധിയാഘോഷിച്ച് സമീറ; കിടിലൻ ചിത്രങ്ങൾ പങ്കുവെച്ചു താരം! ഫോട്ടോസ്

226590964 537544967297186 4413331260591946020 n

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും തിളങ്ങിയിട്ടുള്ള സമീറ റെഡ്ഡി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ വിട്ട താരം സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്.

പ്രചോദനാത്മകമായ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം വാരണം ആയിരത്തിലൂടെ പ്രേക്ഷക മനം കവ‍ർന്ന താരമാണ് സമീറ. സമീറ ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ രംഗത്തുവന്നിരുന്നു. 2014 ല്‍ അക്ഷയ് വര്‍ധയെ സമീറയെ വിവാഹം കഴിച്ചത്.

സമീറയും ഭർത്താവ് അക്ഷയ് വ‍ർദെയും മക്കളും ഇപ്പോഴിതാ കടലോരത്ത് അവധിയാഘോഷിച്ചിരിക്കുകയാണ്. അതിൻ്റെ ചിത്രങ്ങൾ സമീറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. സുന്ദരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, എന്റെ യമ്മി ഇന്ത്യൻ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്വർണ്ണ വെയിൽ കൊള്ളുകയാണ്.

Sameera Reddy 1

അതിൽ ഞാൻ സന്തുഷ്ടയാണ് എന്ന് കുറിച്ചുകൊണ്ടാണ് സമീറ തൻ്റെ കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരവും കുടുംബവും ഇപ്പോൾ ഗോവയിലാണ് ഉള്ളത്. ഈ വീക്കെൻഡ് ഗോവയിലെത്തി ആഘോഷമാക്കുകയാണ് സമീറ റെഡ്ഡിയും കുടുംബവും. വണ്ടിച്ചക്രങ്ങളും മൺകൊട്ടാരങ്ങളും, കുടുംബവുമായുള്ള അവധിക്കാലം ഒരുപാട് രസമുള്ളതാണെന്നും നടി കുറിച്ചു.

Sameera Reddy 2

ഇന്ന് തിങ്കളാഴ്ചയായി എങ്കിലും ഞാനിപ്പോഴും കഴിഞ്ഞ വീക്കെൻഡ് സ്വപ്നം കണ്ടിരിക്കുകയാണെന്നും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് സമീറ റെഡ്ഡി സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ വീക്കെൻഡ് പോസിറ്റീവ് വൈബ് നിറഞ്ഞതായിരുന്നുവെന്നും കുടുംബത്തോടൊപ്പമുള്ള വെക്കേഷൻ അതിസുന്ദരമാണെന്നും സമീറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Sameera Reddy 6

ഹന്‍സ് വര്‍ദെ എന്ന മൂത്ത മകന്‍, നൈറ എന്ന രണ്ടര വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സമീറ റെഡ്ഡി ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചിരിക്കെ സമീറ നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് നടിയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്.

സമീറയുടെ രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് മുൻപ് ഗർഭകാലത്തെ ഒൻപതാം മാസം സമീറ നടത്തിയ അണ്ടർ വാട്ടർ ഫോട്ടോഗ്രഫിയും ചിത്രങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

Sameera Reddy 5
Sameera Reddy 4
Sameera Reddy 3

LEAVE A REPLY

Please enter your comment!
Please enter your name here