തന്നെ വിമർശിച്ച സദാചാരവാദികൾക്ക്; കിടിലൻ മറുപടി നൽകി സയനോര!

118144803 370884410976653 3597322921730386098 n

സയനോരയും കൂട്ടുകാരികളും ചെയ്ത ഒരു ഇൻസ്റ്റാഗ്രാം റീല് ആണ് ഇപ്പോൾ താരം. ഗായിക, തന്റെ സുഹൃത്തുക്കളായ ഭാവന, ശില്പ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ എന്നിവർക്കൊപ്പമാണ്‌ ഒരു ഹിന്ദി ഗാനത്തിനൊപ്പം ചുവടു വെച്ചത്.

എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഒരു ഭാഗത്തുനിന്ന് ഈ ഗായികക്ക് നേരിടേണ്ടി വന്നത്. സയനോര ധരിച്ചിരുന്ന വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവുമൊക്കെ.

ടീ ഷ‍ർട്ടും ഷോട്സും ധരിച്ചായിരുന്നു സയനോരയും മൃദുലയും ഡാൻസ് ചെയ്തിരുന്നത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ലെന്നുമൊക്കെ ചില സദാചാരവാദികള്‍ വിമര്‍ശനവുമായെത്തുകയുണ്ടായി.

ഇതിന് മറുപടിയെന്നോണം ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു സയനോര. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്നും എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി എന്നുമാണ് ചിത്രത്തോടൊപ്പം സയനോര കുറിച്ചത്.

ty7k

പോസ്റ്റ് വൈറലായതോടെ മൃദുല മുരളി, അഭയ ഹിരൺമയി, റിമി ടോമി, റിമ കല്ലിങ്കൽ, രമ്യ നമ്പീശന്‍, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും സയനോരയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

ഇപ്പോൾ ഈ ഗേൾസ് ഗാങിന് പിന്തുണയെന്നോണം ഒട്ടേറെ പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇതേ റീലുമായി എത്തിയിരിക്കുന്നത്. ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും ചെയ്ത വീഡിയോയും വൈറൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here