ഇതാണ് ഒറിജിനൽ കുഞ്ഞപ്പൻ; അണിയറപ്രവർത്തകർ ആദ്യമായി തുറന്നു പറയുന്നു;

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചലച്ചിത്രത്തിലൂടെ മലയാളി പ്രക്ഷകർക്കു മുന്നിലേക്ക്‌ ഭാവിയിലെ റോബർട്ട് സാധിതയെ കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും വ്യക്തമാകുന്നു. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയിതു സന്തോഷ് റ്റി കുരുവിള നിർമ്മിച്ച ചിത്രത്തിനു മികച്ച അഭിപ്രായമാണു പ്രക്ഷകരിൽ നിന്നും കിട്ടിയത്. സുരാജ് വെഞ്ഞാറമൂട് സൗബിൻ സഹീർ സൈജു കുറുപ്പ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ചിത്രത്തിൽ സൗബിന്റെ നായിക ആയി അരുണാചൽ സ്വദേശി കെൻഡി സിർദോ ആയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത് ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പനായി വന്നത് മിമിക്രി താരം സൂരജ് ആയിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ മേക്കിങ് വീഡിയോക്ക് ഇതിനോടകം നല്ല ജനശ്രദ്ധ നേടിയിരിക്കുകയാണ്. മനോരമ ഓൺലൈൻ ന്റെ യൂട്യൂബ് ചാനലിലൂടെ ആണ് അണിയറപ്രവർത്തകർ ഈ വീഡിയോ പ്രേക്ഷകരുമായി പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here