സംവിധായകന്റെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്തോ; ചോദ്യം കേട്ട് പൊട്ടി ചിരിച്ച് ഷംന കാസിം! പിന്നിലെ സത്യം

58682535 635664740213066 7193827846100206675 n

അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ഷംന കാസിം സംവിധായകന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തു, അതിന് ശേഷം നടിയുടെ തലവര തെളിഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടി ചിരിക്കുകയായിരുന്നു നടി.

സംവിധായകന്റെ ഏത് ഇഷ്ടത്തിനാണ് താന്‍ വഴങ്ങിക്കൊടുത്തത് എന്ന് ഒരു നിമിഷം ചിന്തിച്ച ശേഷം, ഷംന തന്നെ തിരിച്ചറിഞ്ഞു.. അതെ ആ തല മൊട്ടയടിച്ച സംഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന്. തന്റെ തല മുണ്ഡനം ചെയ്യണം എന്ന സംവിധായകന്റെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്ത സംഭവത്തെ കുറിച്ച് ഷംന വിശദീകരിച്ചു.

72920931 376976939856416 7860179901758520371 n

കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം തന്നെ ഞാന്‍ സംവിധായകന്റെ ആ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നില്ല. എനിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ കഥ പല ആവര്‍ത്തി വായിച്ചു നോക്കിയപ്പോള്‍ എനിക്ക് തന്നെ ബോധ്യമാവുകയായിരുന്നു, അങ്ങനെ ഒരു ലുക്ക് വന്നാല്‍ മാത്രമേ ആ കഥാപാത്രത്തിന് പൂര്‍ണത കൈവരൂ എന്ന്.

മുടിയല്ലേ കളയുന്നുള്ളൂ, അല്ലാതെ തല ഒന്നുമല്ലല്ലോ. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷംന കാസിം എന്ന പൂര്‍ണ തല മുണ്ഡനം ചെയ്തതുകൊണ്ടാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത് എന്ന് പറയുന്നതും സത്യമാണ്. തല മൊട്ടയടിച്ച ശേഷം ബോയിക്കട്ട് വന്നു. അങ്ങനെ ബോയിക്കട്ട് വന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്.

241448045 1229527907566733 2113963801473619485 n

അല്ലായിരുന്നുവെങ്കില്‍ നീന കുറുപ്പ് എന്ന ആ കഥാപാത്രം എനിക്ക് കിട്ടില്ലായിരുന്നു. സത്യം പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് തല മുണ്ഡനം ചെയ്തതിന് ശേഷമുള്ള ദിവസങ്ങളാണ്. അതിന്റെ ഓരോ ഘട്ടവും ഞാന്‍ ആസ്വദിയ്ക്കുകയായിരുന്നു. തല ഷേവ് ചെയ്തു.. പിന്നെ ചെറിയ മുടി വന്നു.. ബോയിക്കട്ട് വന്നു.. ആ ഒരു പിരീഡ് എന്റ ജീവിതത്തില്‍ വളറെ മനോഹരമായിരുന്നു. വേറിട്ട ഒരു അനുഭവമായിരുന്നു.

തല മുണ്ഡനം ചെയ്തതോടെ പല ചോദ്യങ്ങളും നേരിടേണ്ടി വന്നു.. ഇന്റസ്ടിയുടെ അകത്തുള്ള ആള്‍ക്കാര്‍ തന്നെ എന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഷംനയ്ക്ക് കാന്‍സര്‍ വന്നോ എന്നൊക്കെ. ആ സമയത്ത് ഞാന്‍ എന്റെ ഉമ്മച്ചിയെയും വാപ്പച്ചിയെയും കൊണ്ട് ഹോസ്പിറ്റല്‍ പോയിരുന്നു. അപ്പോള്‍ പ്രചരിച്ച ഗോസിപ്പുകള്‍ കുറച്ച് അധികമായി. എന്നാല്‍ തല മുണ്ഡനം ചെയ്തത് കൊണ്ട് എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

55726596 1030829777116440 3066257415614257199 n

സിനിമകളില്‍ അവസരം കുറയുകയോ ഷോകള്‍ കുറയുകയോ ചെയ്തിട്ടില്ല- ഷംന കാസിം പറഞ്ഞു. തടി കൂടുന്നത് മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ തെലുങ്കില്‍ എല്ലാം അക്കാര്യത്തില്‍ വളരെ അധികം ശ്രദ്ധയാണ്. തടി കൂടിയ നായികമാര്‍ക്ക് അവസരങ്ങള്‍ കുറയും. എന്നാല്‍ ഞാന്‍ പണ്ട് മുതലേ തടിയുള്ള കൂട്ടത്തിലാണ്.

തടി ഉണ്ടെങ്കിലും ഇല്ലെങ്കിലും, അത് നമ്മള്‍ എങ്ങിനെ പ്രദര്‍ശിപ്പിയ്ക്കുന്നു എന്നതിലാണ് കാര്യം. വിദ്യബാലന്‍ ഒക്കെ എത്ര തടിച്ചാലും പ്രശ്‌നമല്ല, കാരണം അവര്‍ അതൊരു സൗന്ദര്യ സങ്കല്‍പമാക്കി. പല കാരണങ്ങള്‍ക്കൊണ്ട് നമ്മള്‍ തടി വയ്ക്കും. മധുരം ഒഴിവാക്കാന്‍ കഴിയാത്ത ആളാണ് ഞാന്‍. ദിവസം ഒരു ചോക്ലേറ്റ് എങ്കിലും എനിക്ക് തിന്നണം. അതേ സമയം അമിതമായി വണ്ണം വച്ചാല്‍ ഞാന്‍ ഡിപ്രഷനാവും.

65312771 337519207198168 1251167794450468303 n

LEAVE A REPLY

Please enter your comment!
Please enter your name here