മലനിരകള്‍ക്കിടയിലൂടെ പറന്ന് പാരാഗ്ലൈഡിങ് ആസ്വദിക്കുന്ന നായ; വിഡിയോ

പലപ്പോഴും മനുഷ്യരേക്കാള്‍ ആധികമായി കൗതുകം നിറയ്ക്കുന്ന ചില മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിയ്ക്കുന്നു. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.

ഉടമയ്‌ക്കൊപ്പം പാരാഗ്ലൈഡിങ് ചെയ്യുന്ന ഒരു നായയുടേതാണ് ഈ ദൃശ്യങ്ങള്‍. ഔക എന്നാണ് ഈ നായയുടെ പേര്. മൂന്ന് വയസ്സ് പ്രായമുള്ള നായയുടെ പാരഗ്ലൈഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പറക്കല്‍ നന്നായി ആസ്വദിയ്ക്കുന്ന നായയെ വിഡിയോയില്‍ കാണാം. സാമൊയെഡ് ഇനത്തില്‍ പെട്ടതാണ് ഈ നായ. സമൂഹമാധ്യമങ്ങളില്‍ മുന്‍പും താരമായിട്ടുണ്ട് ഈ നായ.

ഇന്‍സ്റ്റഗ്രാമില്‍ ഔക ഡോട് സാം എന്ന ഒരു അക്കൗണ്ടും നായയ്ക്കുണ്ട്. ഫ്രാന്‍സിലാണ് നായയും ഉടമയുമുള്ളത്. സംവിധായകനായ ഷംസ് ആണ് നായയുടെ ഉടമ. പാരാഗ്ലൈഡിങ്ങിന് പുറമെ ഹൈക്കിങും കയാക്കിങ്ങുമെല്ലാം ചെയ്തിട്ടുണ്ട് ഈ നായ.

LEAVE A REPLY

Please enter your comment!
Please enter your name here