എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ; മകളുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്..

rtj

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്. സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു.

ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്. താരത്തെ വിവാഹം ചെയ്തത് സിനിമ നടൻ ബാലയാണ്. എന്നാൽ ഇവരുടെ വിവാഹ മോചനം കഴിഞ്ഞ വർഷം കഴിയുകയും ചെയ്തു. പാപ്പു എന്ന വിളിപ്പേരുള്ള മകളും ഉണ്ട്. അമൃത സഹോദരി അഭിരാമിക്ക് ഒപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സഹോദരിമാരുടേതായി എ ജി വ്ലോഗ്സ് എന്ന ഒരു യുട്യൂബ് ചാനലും ഉണ്ട്.

സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഇവർ. ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അമൃതയും സഹോദരിയായ അഭിരാമി സുരേഷും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്.

പാപ്പു എന്ന അവന്തികയുടെ 9ാം പിറന്നാള്‍ ദിനമാണ് അമൃത പതിവുപോലെ മറക്കാനാകാത്ത നിമിഷമാക്കി മാറ്റിയത്. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ‘എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ’ എന്നാണ് അമൃത കുറിച്ചത്.

fky

പാപ്പുവിന് കേക്ക് ഒരുപാട് ഇഷ്ടമാണെന്നും പിറന്നാൾ കേക്കിന്റെ പകുതിയോളം അവൾ തന്നെയാണ് കഴിച്ചതെന്നും അമൃത സരസമായി കുറിക്കുന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും.

അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷി്കാനായി ഓടിയെത്തുകയായിരുന്നു അമൃത. നിരവധി പേർ പാപ്പുവിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here