വളർത്തുനായ്ക്കളെ വിവാഹം ചെയ്യിച്ച് കുടുംബം; ആക്സിഡന് വധുവായി ഒന്നരവയസുകാരി ജാൻവി…

jtyder

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വീട്ടിലെ വളർത്തുനായകളായ പട്ടികളുടെ വിവാഹമാണ്. കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിലാണ് കല്യാണം നടത്തിയത്. തൃശൂർ പുന്നയൂർക്കുളത്തായിരുന്നു വേറിട്ട ഈ കല്യാണ ചടങ്ങ്.

പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു നായയുടെ മിന്നുകെട്ട്. ബീഗിൾ ഇനത്തിൽപ്പെട്ട വരന്റെ പേര് ആക്സിഡ്. ഒന്നര വയസുകാരി ജാൻവിയാണ് വധു.

വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളർത്തു നായയാണ് ആക്സിഡ്. രണ്ട് ആൺമക്കളാണ് ഇവർക്ക്. ആകാശും അർജുനും. വളർത്തുനായ ആക്സിഡിനെ മൂന്നാമത്തെ മകനായാണ് കണ്ടിരുന്നത്.

75ik

ആക്സിഡിന് കൂട്ടു വേണമെന്ന് ദമ്പതികൾ കരുതി. രണ്ടാൺ മക്കളും ഇതിനു പിന്തുണ നൽകി. അങ്ങനെയാണ്, കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്. വധുവിനെ കണ്ടുപിടിച്ചത് പുന്നയൂർക്കുളത്തു നിന്നായിരുന്നു.

രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു വിവാഹം. സാധാരണ ഒരു വിവാഹ ചടങ്ങ് എങ്ങനെയാണോ ആ കെട്ടിലും മട്ടിലും തന്നെയായിരുന്നു. ആഘോഷത്തിന്റെ മാറ്റ് കൂട്ടാൻ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപിച്ചു.

64ruj

സേവ് ദി ഡേറ്റ് ഷൂട്ടും നടത്തി. മിന്നുകെട്ടലിനു ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഒരുക്കിയിരുന്നു. ഏതായാലും എല്ലാവരും ഒരു അതിശയത്തോടെയാണ് ഇതിനെ നോക്കി കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here