ഹമ്പോ! കിടു ലുക്കിൽ കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ വൈറൽ

242486261 147143350933640 5256166194505093890 n

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ക്വീനിന്റെ വിജയത്തെ തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്‌ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ് സാനിയ. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.

എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. വൈറ്റ് ഷോർട് ഡ്രസ്സിൽ ഹോട് ലുക്കിലാണ് താരം. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here