സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിയുടെ വിഡിയോയാണ്.ഇതിനെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്.ഇതേതുടർന്ന് പെൺകുട്ടിയ്ക്ക് 20,500 രൂപ പിഴ നൽകാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശം നൽകുകയും ചെയ്തു. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി.
ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റു ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്.*പരാതിയെ തുടർന്നാണ് നടപടി എടുത്തത്.ഹെൽമറ്റു ഇല്ലാതെയാണ് പെൺകുട്ടി ബൈക്ക് ഓടിക്കുന്നത് എന്നുള്ള വിഡിയോ ഉൾപ്പെടെയാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ചത്. ഇതേ തുടർന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർദേശിച്ചു.ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ എത്തിയത് സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരാണ്.