‘ഹൃദയത്തിലെ തമിഴ് സെൽവി, യഥാർത്ഥ ലുക്ക് കണ്ടോ!!’ ഹൃദയത്തിലേറ്റിയതിനു നന്ദി അറിയിച്ച് താരം…

Anjali 3

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്ന സിനിമയാണ് ഹൃദയം. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും ആയിരുന്നു നായികമാരായി അഭിനയിച്ചത്.

അജു വർഗീസ്, അശ്വത് ലാൽ, വിജയരാഘവൻ, ജോണി ആന്റണി, അരുൺ കുര്യൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പുതിയ ഒരുപാട് താരങ്ങൾക്ക് മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കൂടിയും ഹൃദയത്തിന് സാധിച്ചു.

Anjali 4

അവരിൽ മിക്കവർക്കും തിയേറ്ററിൽ പ്രകടനം കൊണ്ട് തന്നെ കൈയടികളും ലഭിച്ചു. പ്രണവ് അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രത്തിന്റെ പ്രണയം മാത്രമായിരുന്നില്ല സിനിമയിൽ ഉണ്ടായിരുന്നത്. സെൽവ, തമിഴ് സെൽവി എന്നീ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്‌.

ഇത് രണ്ടും അവതരിപ്പിച്ചത് മലയാളികൾ സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത താരങ്ങളാണ്. സിനിമ കഴിയുമ്പോഴും ഒരു നോവായി സെൽവയുടെയും സെൽവിയുടെയും പ്രണയം മനസ്സിൽ ഉണ്ടാവും. തമിഴ് കഥാപാത്രങ്ങളായ ഇത് രണ്ടും അവതരിപ്പിച്ചത് മലയാളികളാണ്.

Anjali 1

സെൽവിയായി അഭിനയിച്ചത് പുതുമുഖമായ അഞ്ജലി എസ് നായരാണ്. ചില മ്യൂസിക് വീഡിയോസിലൂടെ ചിലർക്കെങ്കിലും അഞ്ജലിയുടെ മുഖം സുപരിചിതമാണ്. രണ്ട് കാലഘട്ടങ്ങളിലുള്ള മാറ്റവും അഞ്ജലി സിനിമയിൽ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ അഞ്ജലിയുടെ സിനിമയിലെ അല്ലാത്ത ലുക്ക് കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. രണ്ടും ഒരാൾ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്.

Anjali 5
Anjali 2
Anjali 1 1
Previous articleആറ് മാസം ഐസിയുവിൽ, മ രണം മുന്നിൽ കണ്ടിട്ടും കോവിഡിന് വഴങ്ങാതെ ജയിച്ച് വന്ന യോദ്ധാവ്‌; സല്യൂട്ട് വിഷ്ണു
Next articleവിധവയായ മരുമകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി, വീണ്ടും വിവാഹം കഴിപ്പിച്ചു കമലാദേവി

LEAVE A REPLY

Please enter your comment!
Please enter your name here