ഹൃദയം കൈമാറിയ ആ നിമിഷം! മിയയുടെ വിവാഹ നിശ്ചയ വിഡിയോ

യൂട്യൂബിൽ വൈറലായി മാറിയിരിക്കുകയാണ് നടി മിയയുടെ വിവാഹ നിശ്ചയ വീഡിയോ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹ നിശ്ചയം നടന്നത്. അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. കോട്ടയം സ്വദേശിയായ അശ്വിൻ ബിസിനസുകാരനാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ് അശ്വിന്‍ ഇപ്പോൾ.

രണ്ട് വീട്ടുകാരും മാട്രിമോണിയൽ വെബ്സൈറ്റ് മുഖേന ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഇപ്പോഴിതാ മിയയുടെ സഹോദരിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിവാഹനിശ്ചയ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ആദ്യ എപ്പിസോഡാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തുടർന്നുള്ള എപ്പിസോഡുകളിൽ വിവാഹ നിശ്ചയത്തിൻ്റേതടക്കം വിവാഹം വരെയുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നതാണെന്നാണ് വിവരം.

വിവാഹ നിശ്ചയത്തിന് മിയ മേയ്ക്കപ്പ് ഇട്ടത് സ്വയമാണ്. കുടുംബാംഗങ്ങൾക്കൊപ്പം വളരെ സന്തോഷത്തിലാണ് മിയ വിവാഹ നിശ്ചയ ദിനത്തിൽ കാണപ്പെടുന്നത്. അശ്വിൻ്റെ വീടും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോയ്ക്ക് താഴെ ആരാധകർ ആശംസാ കമൻ്റുകളും കുറിച്ചിട്ടുണ്ട്.

Previous articleകമല്‍ഹാസന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി സയനോര; പിന്നാലെ സന്ദേശവുായി ഉലകനായകന്‍
Next articleസംഗതി ഇച്ചിരി കപ്പ വേവിച്ച കഥയാ; ഇത് കണ്ടാൽ ഒരു മട്ടൻ ബിരിയാണി കഴിച്ച പവറ.!

LEAVE A REPLY

Please enter your comment!
Please enter your name here