ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൃദ്ധി വിശാൽ; തകർപ്പൻ ഡാൻസ് വീഡിയോ

268141592 2675962929366341 7537564821538646450 n

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ആദ്യമായി സ്റ്റേജിൽ കയറിയ ചമ്മലൊന്നുമില്ലാതെ വിസ്മയിപ്പിച്ച വൃദ്ധി അഭിനയത്തിലും തിളങ്ങുകയാണ്.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ വൃദ്ധി വിശാൽ നൃത്ത വിഡിയോകൾ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഹിറ്റ് ഗാനത്തിന് ചുവടുവച്ച് എത്തിയിരിക്കുകയാണ് കുട്ടിത്താരം.

പതിവുപോലെ ചുവടുകളിൽ വിസ്മയിപ്പിച്ചിരിക്കുകയാണ് വൃദ്ധി വിശാൽ. കൊറിയോഗ്രാഫറാണ് വൃദ്ധിയുടെ അച്ഛൻ വിശാൽ. അമ്മയും അതേ പ്രൊഫഷനാണ്. വൃദ്ധിയ്ക്ക് ഒരു കുഞ്ഞനിയനുമുണ്ട്. അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു.

ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്. അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

Previous articleമലർ മിസ് വീണ്ടും സെലിനെ കണ്ടുമുട്ടിയപ്പോൾ; താരസുന്ദരികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ.!
Next article‘എന്തൊരു തടിയാണ്, പണ്ടായിരുന്നു ഭംഗി;’ പറയുന്നവർക്കറിയില്ല അത് കേൾക്കുന്നവരുടെ മാനസികാവസ്ഥ.! സനുഷ

LEAVE A REPLY

Please enter your comment!
Please enter your name here