ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്. മഞ്ജുവാര്യർ അഭിനയിച്ച മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ എന്ന പാട്ട് പ്രാർത്ഥനയാണ് പാടിയത്.
പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ വൈറലാകുന്ന വാർത്ത പ്രാർത്ഥന ബോളിവുഡിൽ പാടി എന്നതാണ്. രേ ബാവ്‌രേ’ എന്ന ഗാനമാണ് പാടിയത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം.
അതും തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തിൽ. ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാർത്ഥന പാടിയ ‘രേ ബാവ്‍രേ’.ഗോവിന്ദ് വസന്തയ്ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.
ഫാഷൻ രംഗത്ത് അമ്മയെപോലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പ്രാർത്ഥന. ഇപ്പോഴിതാ തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് പ്രാർത്ഥന. ഇതിനോടകം നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാത്തുവിന് അമ്മ പൂര്‍ണിമ ഇന്ദ്രജിത്ത് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് കുറിച്ചത് ഇങ്ങനെ.
‘ഹാപ്പി ബര്‍ത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ട്, ഐ ലവ് യൂ’ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. സംവൃത സുനില്‍, രഞ്ജിനി ജോസ്, ഡിംപല്‍ ബാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.
എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ടെയെന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകള്‍. പാത്തുവിന്റെ ചിത്രത്തിനൊപ്പമായി ആശംസ അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യൂ കൊച്ച എന്ന് മറുപടി നൽകുകയും ചെയ്തു പ്രാർത്ഥന.