ഹര്‍ത്താലായതിനാൽ തന്നെ ഉച്ചക്കു ഉള്ള ഭക്ഷണപ്പൊതി കരുതിയാണ് തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലീസ് ഉദ്യാഗസ്ഥന്‍ ശ്രീജിത്ത് ഡ്യൂട്ടിക്കെത്തിയത്. ഉച്ചനേരം ഭക്ഷണം കഴിക്കുന്ന ശ്രീജിത്തിനു മുന്നിലേക്ക് പ്രായമായൊരാള്‍ എത്തി. ശ്രീജിത്ത് അയാളോടു എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിച്ചു, ഇല്ലെന്ന് മറുപടി കേട്ടപാടെ തന്റെ ഭക്ഷണപ്പൊതിയില്‍ നിന്ന് പകുത്ത് നല്‍കാന്‍ അദ്ദേഹത്തിന്റെ നല്ലമനസ്സിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
ഇരുവരും ഒരേ പൊതിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രീജിത്തിന്റെ സുഹൃത്തുകള്‍ ആണ് പകര്‍ത്തിയത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ മനു നേതാജിപുരമാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ശ്രീജിത്തിന്റെ നന്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊലീസുകാരന്റെ നല്ല പ്രവര്‍ത്തിക്ക് ബിഗ് സല്യൂട്ട് നല്‍കി, നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തത്.