സംവിധായകൻ വിനയൻ ഒരുക്കിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ നടിയാണ് ഹണി റോസ്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ഇണങ്ങുന്ന താരം ഇതിനിടയിൽ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായി വരെ ഹണി അഭിനിയച്ചിട്ടുണ്ട്. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും സജീവമാണ്.
ഇപ്പോഴിതാ പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്‍റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ളതാണ് വീഡിയോ. ഹണി റോസ് തന്നെയാണിത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൂനാച്ച ടാക്കീസിനായി ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ടീസറാണിത്.
ഫോട്ടോഷൂട്ടിനിടെ പുഴയോരത്ത് പാറയിൽ ചവിട്ടി നടക്കുന്നതിനിടെ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് ഹണി..ഹണി…എന്ന് ഏവരും വിളിക്കുന്നതും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാൻ നോക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഹണി തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്, താരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം.