വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ടയെക്കിലും കഴിഞ്ഞ കുറച്ചു സിനിമയിൽ തന്റേതായ അഭിനയശൈലി കൊണ്ടു മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് സൗബിൻ. ഹാസ്യകഥാപാത്രം മാത്രമല്ല തന്നെ കൊണ്ടു വെത്യസ്തമായ കഥാപാത്രങ്ങളും കഴിയുമെന്നും സൗബിൻ തെളിയിച്ചതാണ്. ഇപ്പോൾ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്നാ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷൂട്ടിങ്ങിനു ഇടയിലെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നടൻ സൗബിൻ ഒരു അടക്ക കൊണ്ടു കാണിക്കുന്ന മാജിക് ആണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇത് കണ്ടു ജാഫർ ഇടുക്കി അമ്പരപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. സൗബിൻ തന്നെയാണ് ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം മിലൂടെ പങ്കുവച്ചത്.