ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം പുറത്ത്. താരത്തിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായ യാസ്മിന്‍ കറാച്ചിവാല ആണ് വര്‍ക്കൗട്ടിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ‘ചെന്നെ എക്‌സ്പ്രസ്’ ചിത്രത്തിലെ ലുങ്കി ഡാന്‍സ് ഗാനത്തിന് ഡാന്‍സ് ചെയ്താണ് ദീപിക വര്‍ക്കൗട്ട് ചെയ്തത്.
ഇതോടെ സൗന്ദര്യരഹസ്യം ലുങ്കി ഡാന്‍സ് തന്നെയെന്ന കമന്റുകളുമായി ആരാധകരും എത്തി. ഈ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പമുള്ള ’83’ ആണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മധു മന്റേന ഒരുക്കുന്ന ‘മഹാഭാരത്’ അടക്കം ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് ദീപികയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.