സ്‌റ്റൈലിഷായി കറുത്തമ്മ, ചിരിച്ചുല്ലസിച്ചു നീങ്ങുന്ന സുരഭി; വീഡിയോ

മലയാളികളുടെ പ്രിയ കറുത്തമ്മയുടെയും സുരഭിയുടെയും രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ചെമ്മീന്‍’ സിനിമയിലെ ‘പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റൈലിഷായി നടന്നു വരുന്ന താരങ്ങളാണ് വീഡിയോയില്‍. ഷീലക്കൊപ്പം ന്യൂയോര്‍ക്കില്‍ പങ്കിട്ട നിമിഷങ്ങളാണ് ഇതെന്ന് സുരഭി വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

ഇതാര് കറുത്തമ്മയോ?, ലുക്ക് പൊളിയാണല്ലോ, ഷീലാമ്മ ഉയിര്‍ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഷീലാമ്മയേയും ആ നൊസ്റ്റാള്‍ജിക് പാട്ടും വീഡിയോയിലൂടെ ഓര്‍മ്മിപ്പിച്ചതിന് സുരഭിയോട് നന്ദി പറയുകയാണ് ആരാധകര്‍. ലോക്ക്ഡൗണ്‍ കാലത്ത് നരിക്കുനിയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. രണ്ടു തലമുറകളിലെ അഭിനേത്രികൾ ചേർന്ന് രസകരമാക്കിയ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

മലയാളസിനിമയിലെ ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന അഭിനേത്രിയാണ് ഷീല. അറുപതുകളിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ സമാനതകളില്ലാത്ത താരസാന്നിധ്യമായി മാറിയ അഭിനേത്രി. അതുപോലെ തന്നെ മലയാളസിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ചിത്രമായിരുന്നു, 1965-ൽ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ചെമ്മീനും. ഷീലാമ്മയേയും ആ നൊസ്റ്റാൾജിക് പാട്ടും വീഡിയോയിലൂടെ ഓർമ്മിപ്പിച്ചതിന് സുരഭിയോട് നന്ദി പറയുകയാണ് ആരാധകർ

View this post on Instagram

New york days. With Sheelamma

A post shared by Surabhi Lakshmi (@surabhi_lakshmi) on

Previous articleവര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ഒരു വീഡിയോ, ഇപ്പോൾ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി ഒരുക്കുന്നു; വൈറലായി നടി സരയുന്‍റെ കുറിപ്പ്
Next articleആ മെസേജുകള്‍ അയക്കുന്നത് ഞാനല്ല, അയാളുടെ ഉദ്ദേശം അറിയില്ല; മീര നന്ദന്‍ ലൈവിൽ

LEAVE A REPLY

Please enter your comment!
Please enter your name here