മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. മൃഗസ്നേഹിയും മൃഗസംരക്ഷകയുമെന്ന നിലയിൽ സാമൂഹിക പ്രവർത്തനത്തിലും രഞ്ജിനി ഭാഗമാണ്.
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ, ഫ്‌ളവേഴ്‌സ് ചാനലില്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ അവതാരകയായി എത്തിയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തൻറെ സ്വിമ്മിങ്ങ് പൂൾ സെൽഫികൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ‘ഐ മീ മൈസെൽഫ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് രഞ്ജിനി ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.