നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോൾ ഒരു ഇടം നേടിയിരിക്കുന്ന താരമാണ് അൻസിബ. നിരവധി തമിഴ് ,മലയാളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പല പരിപാടിയുടെയും അവതാരികയായി മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും അൻസിബ എന്ന താരത്തെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയതും നാലുപേർ ശ്രദ്ധിക്കുന്ന നിലയിലെ നായിക എന്ന പദത്തിലേക്ക് ഉയർത്തിയതും ജിത്തുജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ താരം നേടിയെടുത്തത്.
ദൃശ്യത്തിന് ഒന്നാം ഭാഗവും രണ്ടാം ഭാഗവും മെഗാഹിറ്റായി ആണ് തീയേറ്ററുകളിലും സോഷ്യൽമീഡിയയിലും ഓടിക്കൊണ്ടിരിക്കുന്നത്.കോവിഡ് മഹാമാരി മൂലം ദൃശ്യം രണ്ടാം ഭാഗം ആമസോൺ പ്രൈം വഴിയാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ആദ്യ സിനിമയെ പോലെ തന്നെ നിരവധി ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങൾ നിറച്ച് പുറത്തിറങ്ങിയ രണ്ടാം പകുതി ആളുകൾ വളരെ വേഗം ഏറ്റെടുക്കുകയുണ്ടായി. ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മകളായാണ് അൻസിബ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ചിത്രം മുതൽ രണ്ടാഭാഗം അവസാനം വരെയും അൻസിബ യിലൂടെയാണ് കഥ നീങ്ങുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ദൃശ്യം എന്ന ചിത്രത്തിന് ശേഷം താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നത്.ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിന്റെ അവതാരികയായി ആണ് ഇപ്പോൾ അൻസിബ തിളങ്ങുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുന്നുമുണ്ട്. ഇപ്പോൾ സിമ്മിങ് പൂളിൽ നിറഞ്ഞാടി നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചില സമയങ്ങളിൽ ചില യാദൃശ്ചികതകൾ കൊണ്ട് ജീവിതം നമ്മെ അത്ഭുതപ്പെടുത്തും എന്ന അടിക്കുറിപ്പോടെയാണ് താരം തന്നെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10
Image.11