
വര്ഷങ്ങളായി മലയാള ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ സാന്നിധ്യമാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് കൊല്ലം തുളസി. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൊല്ലം തുളസി. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു.‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക കണ്ണിൽ എഴുതുക ഗർഗിളിങ് ചെയ്യുക മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്ന വാദവും കൊല്ലം തുളസി നടത്തി. അതേസമയം, വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോൾ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്. ഇതോടെ തൻ്റെ പ്രസ്താവനയിൽ കൊല്ലം തുളസി മാപ്പ് പറഞ്ഞു.
ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടൻ അരങ്ങ് തകർത്തിട്ടുണ്ട്.