വർഷങ്ങൾക്ക് മുൻപ് കാഴ്ചക്കാരുടെ മുഴുവൻ കണ്ണ് നിറച്ച ഒരു വിഡിയോയാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സ്വന്തം ജീവൻ രക്ഷിച്ച സ്ത്രീയെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന ഒരു ചിമ്പാൻസിയുടെ ദൃശ്യങ്ങൾ. ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് ഇപ്പോൾ ഈ ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത്. പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ജാനേ ഗൂഡലും സംഘവും ചേർന്നാണ് അപകടത്തിൽപെട്ട ചിമ്പാൻസിയെ രക്ഷിച്ചത്. ചിമ്പാൻസിയെ കാടിനടുത്തുവെച്ച് തുറന്നുവിടുന്നതും കാട്ടിലേക്ക് പറഞ്ഞയയ്ക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ചിമ്പാൻസിയെ തുറന്നുവിട്ട ശേഷം ജാനേ ഗൂഡലിന്റെ സംഘത്തിലുള്ള ഒരാൾ ചിമ്പാൻസിയെ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ കാട്ടിലേക്ക് പോകുന്നതിന് മുൻപായി ചിമ്പാൻസി ജാനേ ഗൂഡലിന്റെ അടുത്തേക്ക് വന്ന ശേഷം അൽപസമയം ജാനേ ഗൂഡലിനെ ആലിംഗനം ചെയ്‌തുകൊണ്ട് നിൽക്കുന്നതാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്നത്.
This is the story behind that Chimpanzee Wounds who was rescued from the illegal bushmeat trade by Dr Jane Goodall. pic.twitter.com/Uh0dec1NHU
— Sudha Ramen 🇮🇳 (@SudhaRamenIFS) July 14, 2021