സൂര്യനെ പോലെ തഴുകി ഉണർത്തുന്ന അച്ഛനെയാണ് എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്നത് പക്ഷെ എന്നാൽ ഇവിടെ സ്വന്തം അച്ഛന്റെ ശവപ്പെട്ടിക്ക് മുന്നിൽ നിന്നും കൊണ്ടാണ് പ്രമുഖ മോഡലിന്റെ ഫോട്ടോ ഷൂട്ട്. സ്വന്തം അച്ഛന്റെ മൃതശരീരം വെച്ച ശവപ്പെട്ടിയുടെ മുന്നിൽ നിന്നും കൊണ്ട് വളരെ വേറിട്ട ചിത്രങ്ങൾക്ക് വേണ്ടി പോസ്സ് ചെയ്തിരിക്കുകയാണ് ജെയ്ന്‍ റിവേര എന്ന പ്രമുഖ മോഡൽ.
ഒരിക്കലും ഒരു മകളും ചെയ്യാത്ത അല്ലെങ്കിൽ പ്രവർത്തിക്കാത്ത കാര്യമാണ് ഈ മോഡൽ ചെയ്തിരിക്കുന്നത്. അതിന് ശേഷം തന്റെ പിതാവ് മരിച്ചു എന്ന കുറിപ്പോടു കൂടി ജെയ്ന്‍ ട്വിറ്ററിൽ ചിത്രങ്ങൾ പങ്ക് വെക്കുകയും ചെയ്തു. പൂമ്പാറ്റകൾ അങ്ങ് ദൂരത്തിലേക്ക് പറന്നു പറന്നു പോയി. പാപ്പിയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നു.
ഈ ഭൂമിയിൽ എനിക്ക് ഉണ്ടെന്ന് പറയാൻ പറ്റുന്ന ഏറ്റവും നല്ല സുഹൃത്തായിരുന്നു താങ്കൾ, ഈ ഭൂമിയിൽ താങ്കൾ ജീവിച്ചത് വളരെ സന്തോഷത്തോടെയാണ്. സ്വന്തം അച്ഛന്റെ ശവപ്പെട്ടിക്കു മുന്നിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് ജെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

സ്വന്തം അച്ഛന്റെ മൃതശരീരം വെച്ച ശവപ്പെട്ടിക്കു മുന്നിൽ വെച്ച് പോലും ഫോട്ടോ ഷൂട്ട് നടത്തുന്ന താരത്തിനെതിരെ അനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതെ പോലെ വളരെ രൂക്ഷമായി തന്നെയാണ് ആളുകൾ പ്രതികരിക്കുന്നത്.
മറ്റുള്ളവർ ചോദിക്കുന്നത് എന്തെന്നാൽ സ്വന്തം പിതാവിനോട് ഇങ്ങനെയൊക്കെയാണോ ബഹുമാനം കാണിക്കേണ്ടതെന്നാണ്. വലിയ വിവാദത്തിലേക്ക് നയിച്ച ഈ ചിത്രങ്ങൾ എല്ലാം തന്നെ ജെയ്ന്‍ റിവേര ട്വിറ്ററില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു.
