സ്വകാര്യബസിന്റ ഡ്രൈവര്‍; ഇന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍..! ജിതിന്റെ ജീവിത കഥ ഇങ്ങനെ..!

സ്വകാര്യ ബസ് ഡ്രൈവർമാർ പലപ്പോഴും നാട്ടുകാരുടെ രോഷത്തിന് ഇടയാകാറുണ്ട്. അവരുടെ പെരുമാറ്റം പലപ്പോഴും യാത്രക്കാർക്ക് ഇഷ്ടപെടാറില്ല. എല്ലാവരും ഇങ്ങനെ ആകണമെന്നില്ല. ജീവിത സാഹചര്യം കൊണ്ടാണ് പലരും ഡ്രൈവറുടെ ജോലി തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇത്തരത്തിലുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിത കഥയാണ്. ബസ് ഡ്രൈവറുടെ കാക്കി യൂണിഫോം അഴിച്ചാണ് ജിതിൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാക്കിയണിഞ്ഞത്.

കഴിഞ്ഞ മൂന്നു വർഷത്തോളമായി ഭരണിക്കാവ്– ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസുകളിലൊന്ന് ഓടിച്ചിരുന്നത് ബിടെക് ബിരുദമുള്ള ഡ്രൈവർ പി.എസ്. ജിതിൻ (28) ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് എഴുതിയ പിഎസ്‍സി പരീക്ഷയിലൂടെ ഫെബ്രുവരി 27 ന് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ആലപ്പുഴ ആർടിഒ ഓഫിസിൽ ചുമതലയെടുത്ത ജിതിൻ ഇനി റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടിക്കാൻ വഴിയോരത്തുണ്ടാകും.

89122498 1915207378778537 1189620660121370624 n

ബിടെക്ക് ബിരുദധാരി ഡ്രൈവറാകുന്നതിൽ വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. മകനെ ബസിൽ ഡ്രൈവറായി കണ്ടതിന് അച്ഛനമ്മമാരെ കുറ്റപ്പെടുത്താൻ നാട്ടുകാരും മുന്നിലുണ്ടായി. ആരുടെയും വിമർശനം കാര്യമായെടുക്കാതെ ജിതിൻ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. മെച്ചപ്പെട്ട ദിവസ വരുമാനവും ആഴ്ചയിൽ 3– 4 ദിവസം വരെ അവധിയുമുള്ള ജോലിക്കിടയിൽ പഠിക്കാൻ സമയം കിട്ടിയതാണ് പ്രധാന പ്രയോജനം.

സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ ജനങ്ങൾക്കുള്ള പരാതിയെക്കുറിച്ച്, ജിതിന്റെ വാക്കുകൾ ഇങ്ങനെ ; ‘സമയം പാലിക്കാനാണ് പലപ്പോഴും സ്വകാര്യ ബസ് ഡ്രൈവർമാർ അമിതവേഗമെടുക്കുന്നത്. അശാസ്ത്രീയമായ സമയക്രമീകരണമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. റൂട്ടിലെ സമയം തെറ്റിയാൽ ബസുകാർ തമ്മിൽ വഴക്കുണ്ടാകും. തിരക്കുള്ള ദിവസങ്ങളിൽ കുരുക്കിൽപ്പെട്ടുപോകുന്ന ബസുകൾക്ക് കൃത്യസമയത്ത് റൂട്ടിൽ ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നമുണ്ടാകും. ബസ് ജീവനക്കാരിൽ വ്യക്തിപരമായി മോശം സ്വഭാവമുള്ളവരുമുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. ദേഷ്യം നിയന്ത്രിക്കാനും യാത്രക്കാരോട് ഇടപെടാനും ചിലർക്കെങ്കിലും പരിശീലനം നൽകണം.’

89119327 1915207342111874 90810675382714368 o

സ്വന്തം ജില്ലയില്‍ തന്നെ നിയമനം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ജിതിൻ. യൂറോപ്പിലേക്ക് പോകണം എന്ന ആഗ്രഹം കൂടി മനസ്സിലുണ്ടായിരുന്നതിനാല്‍ ജോലിക്കിടയില്‍ ഐ.ഇ.എല്‍.ടി.എസ് പഠനവും തുടര്‍ന്നു. ഉയര്‍ന്ന സ്്ക്കോറോടെ ഐ.ഇ.എല്‍.ടി.എസ് പാസ്സായതോടെ മാവേലിക്കരയിലെ ബി-ഹുഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐ.ഇ.എല്‍.ടി.എസ് ട്രെയിനറായും ജോലി ചെയ്തു. അതോടെ ബസ് ഡ്രൈവിങ്ങ് ആഴ്ചയിലേക്ക് ചുരുങ്ങി. ഇതിനിടയിലാണ് ജിതിന് നിയമന ഉത്തരവ് ലഭിക്കുന്നത്.

Previous articleനിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ..! പൊട്ടിത്തെറിച്ച് താരാ കല്യാണ്‍..! വീഡിയോ
Next articleഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ..! ഇറ്റലിക്കാരാണ് റാന്നിയിലെ നല്ല കാശുകാര്…! അദ്ധ്യാപികയുടെ പോസ്റ്റ് വൈറൽ..!

LEAVE A REPLY

Please enter your comment!
Please enter your name here