സ്പെയിനിൽ തക്കാളി പരസ്പരം വാരിയെറിയുന്നയേങ്കിൽ, ഇന്ത്യയിൽ ചാണകം പരസ്പരം വാരിയെറിഞ്ഞു ഒരു ഉത്സവം

സ്പെയിനിൽ തക്കാളി പരസ്പരം വാരിയെറിയുന്ന ആഘോഷം നാം എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലൊരു വ്യത്യാസ്തമായ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

കർണാടക–തമിഴ്നാട് അതിർത്തിയിലെ ഗ്രാമത്തിലാണ് ഗോരെഹബ്ബ ഉൽസവം ആഘോഷിക്കുകയാണ്. വർഷങ്ങളായി തുടരുന്ന ആഘോഷമാണിത്.

FDk7n4KVUAEcX5h

പശുക്കളുള്ള വീടുകളിലെത്തി ചാണകം ശേഖരിച്ച് കൊണ്ടുവന്ന ശേഷമാണ് ഉൽസവം. ട്രക്കുകളിൽ ചാണകം കയറ്റി ഗുമതാപുര ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തും.

പിന്നീട് പുരോഹിതനെത്തി പൂജ നടത്തിയ ശേഷം ചാണകം തുറസായ സ്ഥലത്ത് കൂട്ടിയിടും. ഇതിന് ശേഷം ജനങ്ങൾ പരസ്പരം ചാണകം വാരിയെറിയും.

പ്രധാനമായും ആൺകുട്ടികളും പുരുഷൻമാരുമാണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. രോഗങ്ങൾ മാറാൻ ചാണകം െകാണ്ടുള്ള ഏറ് നല്ലതാണെന്നും

FDk7pGEUcAI4g2b

ചാണകത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുമാണ് ഇവിടുത്തെ വിശ്വാസം. ഗോരെഹബ്ബ ഉൽസവം കാണാൻ ഒട്ടേറെ പേർ ഇവിടെ എത്താറുണ്ട്. പലർക്കും ഈ ആഘോഷം എന്നത് ഒരു അതിശയം ആണ്.

FDk7oepVkAAiuO4
FDk7nV2VQAIkur7
Previous article‘ഒരു ബണ്ടിൽ പേപ്പറും പേനയും വാങ്ങി നൽകി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം.!’ അപേക്ഷ സമർപ്പിക്കാൻ ഒരു വെള്ള പേപ്പർ ചോദിച്ചിട്ട് തന്നില്ല..!
Next articleഗ്ലാമറസ് ലുക്കിൽ തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here