രാര വേണു ഗോപബാല എന്ന സ്വരജതിയുടെ മലയാള ചലച്ചിത്രഗാനത്തിന്റെ ഹ്രസ്വ നൃത്ത നാടകാവിഷ്‌ക്കാരം. പ്രശസ്ത സിനിമാതാരങ്ങളും നർത്തകിമാരുമായ സ്നേഹ ശ്രീകുമാറും സ്വാസികയും, അബ്ബാദ് റാം മോഹന്റെ നൃത്തസംവിധാനത്തിൽ ഒന്നിക്കുന്നു. ഈ ക്വാറന്റൈൻ സമയത്തെ ഒരു ചെറിയ കലാസ്നേഹോപഹാരം. CONCEPT EDITING AND CHOREOGRAPHY ABBAD RAM MOHAN. വീഡിയോയുടെ കൂടെ ഇങ്ങനെ ഒരു കുറുപ്പും. ‘അവൻ വന്നു… വിശ്വസ്നേഹത്തിന്റെ വേണുഗാനവുമായി. സർവ്വ ചരാചരവും ആ മുരളീഗാനത്തിന് കാകോത്രത്തുനിന്നു.. പവിത്രമായ പ്രണയം ഗോപികാമനം കീഴടക്കി.. വൃന്ദാവനം വർണ്ണശബളവും സുഗന്ധപൂരിതവുമായി… ഒടുവിൽ വിരഹത്തിന്റെ മാരിവില്ലായ്, അവൻ മറഞ്ഞു.. ഗോപികമാർ വിരഹിണികളായി… പക്ഷെ കൃഷ്ണൻ എന്ന സത്യം മറയുന്നില്ല… ആത്മാർത്ഥ സ്നേഹത്തിന്റെ ആ ദീപം എന്നും സൂര്യതേജസ്സായി തെളിഞ്ഞു നിന്നു….’