സ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് ഈ പ്രണയകഥ

പ്രണയം അതിമനോഹരമാണ്, അതുകൊണ്ടുതന്നെ ആത്മാർത്ഥമായ പ്രണയത്തെ തടസപ്പെടുത്താൻ മറ്റൊന്നിനും കഴിയുകയുമില്ല, ഇപ്പോഴിതാ പ്രണയത്തിന് മുന്നിൽ പ്രായമോ, നിറമോ, ഉയരമോ ഒന്നും തടസമാകാത്ത രണ്ടു പേരാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടി നേടുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ സ്ട്രിപ്പറായ സാസി കാസിയും അവളുടെ സുഹൃത്ത് ബ്ലെയ്ക്കുമാണ് വാർത്തകളിൽ ഇടംനേടുന്ന പ്രണയിനികൾ. ബ്ലെയ്ക്കിന് പ്രായം വെറും പത്തൊൻപത്, എന്നാൽ അദ്ദേഹത്തിന്റെ പ്രണയിനിയുടെ പ്രായം 32.

Screenshot 2022 02 18 113754

ഉയരക്കുറവിന്റെ പേരിൽ ലോകശ്രദ്ധ നേടിയ സ്ട്രിപ്പറാണ് സാസി, രണ്ടടി പത്ത് ഇഞ്ചാണ് സാസിയുടെ ഉയരം. ബ്ലെയ്ക്കിന്റെ ഉയരമാകട്ടെ അഞ്ചടി ഏഴ് ഇഞ്ചാണ്. എന്നാൽ തങ്ങളുടെ സ്നഹിതത്തിന് മുന്നിൽ ഈ ഉയരവും പ്രായവുമൊന്നും ഒരു തടസവുമല്ല എന്ന് പറയുകയാണ് ബ്ലെയ്ക്കും സാസിയും.

കാർട്ടിലേജ് ഹെയർ ഹൈപ്പോപ്ലാസിയ എന്ന രോഗാവസ്ഥയാണ് സാസിയ്ക്ക്, കുട്ടിയായിരിക്കുമ്പോൾ തന്നെ അവളിൽ ഈ രോഗം കണ്ടെത്തിയിരുന്നു. എന്നാൽ ഈ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ അവളിൽ ചെറുപ്പം മുതലേ ഇതിന്റെ ബുദ്ധിമുട്ടുകളും കണ്ടിരുന്നു. ഉയരക്കുറവാണ് ഈ രോഗത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള അവസ്ഥ. അതിനൊപ്പം അസാധാരണമാം വിധം വഴക്കമുള്ള സന്ധികൾ ആയിരിക്കും ഇത്തരക്കാർക്ക്. എങ്കിലും ശാരീരികമായ ഈ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും സാസിയ്ക്ക് ഇല്ല.

Screenshot 2022 02 18 113803

അതേസമയം സാസിയുടെ ഈ അവസ്ഥയെ പൂർണമായും അറിഞ്ഞശേഷമാണ് ബ്ലെയ്ക്ക് അവളുമായി പ്രണയത്തിലായത്. രൂപത്തിൽ ചെറുതാണെങ്കിലും അവൾ അതിമനോഹരമായ ഒരു ഹൃദയത്തിന്റെ ഉടമയാണെന്നും താൻ അവളെ വളരെയധികം സ്നേഹിക്കുന്നുവെന്നുമാണ് ബ്ലെയ്ക്ക് പറയുന്നത്.

Previous articleഇപ്പോഴും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം; വിവാഹത്തെ കുറിച്ച് ദേവികയും വിജയ് മാധവും.!
Next article‘കൗതുകം ലേശം കൂടുതൽ; വിളിച്ചാൽ പൊലീസ് വരുമോയെന്ന് സംശയം!! രാത്രി മദ്യപിച്ച് ടെസ്റ്റ്’.. പിന്നീട് സംഭവിച്ചത്..[വീഡിയോ]

LEAVE A REPLY

Please enter your comment!
Please enter your name here