ക്യാൻസർ ബാധിതനായ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്റ്‌സ്മാനെ നേരിൽ കാണുക എന്നത്. രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ മുന്നിലേക്ക് കഴിഞ്ഞ ദിവസം സാക്ഷാൽ ബാറ്റ്സ്മാൻ എത്തി. കൺമുന്നിലെത്തിയ ബാറ്റ്‌സ്‌മാനെ ഹൃദ്യമായ ആലിംഗനത്തോടെയാണ് ആ കുഞ്ഞുബാലൻ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയുടെ മുഴുവൻ കണ്ണുടക്കുന്ന ഒരു വീഡിയോയാണിത്.
ക്യാൻസർ ബാധിതനായ കുഞ്ഞിനെ ചികിത്സിക്കാൻ എത്തിയ ഡോക്‌ടർ വളരെ അവിചാരിതമായാണ് കുഞ്ഞിന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞത്. ഇതോടെ രോഗബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ കുഞ്ഞിന്റെ അടുത്തേക്ക് ബാറ്റ്സ്മാന്റെ വേഷത്തിൽ എത്തുകയായിരുന്നു ഡോക്ടർ.
ആശുപത്രി വരാന്തയിൽ എത്തിയ ബാറ്റ്‌സ്മാനെ കൗതുകത്തോടെ അല്പസമയം നോക്കിനിന്ന ശേഷം ബാറ്റ്‌സ്മാനെ നിറഞ്ഞ് ചിരിയോടെ ആലിംഗനം ചെയ്യുന്ന കുഞ്ഞിനെയും ദൃശ്യങ്ങളിൽ കാണാം. ആശുപത്രി ഉപകരണങ്ങൾ ഘടിപ്പിച്ച കുഞ്ഞ് ആ ഉപകരണങ്ങളോടെ ബാറ്റ്സ്മാനെ പുണരുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ മനം കവർന്നുകഴിഞ്ഞു. രോഗിയായ ബാലന് ആശ്വാസമാകുന്ന ഡോക്ടർക്ക് മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
A doctor asks the cancer patient what his dream is. The boy says he wants to meet Batman. And the next day the doctor dresses in the superhero's costume and fulfills the child's dream 😭😭😭❤️❤️❤️❤️ pic.twitter.com/juRLHkpyYC
— The Feel Good Page ❤️ (@akkitwts) November 15, 2020