ചണ്ഡീഗഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരൺ ആണ് മുപ്പത് സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്കൂൾ അസ്സംബ്ലിയ്ക്ക് വന്നു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് താരം. യൂണിഫോമും, സ്വെറ്ററും, ഷൂസും ധരിച്ച് വരിയായി നിൽക്കുന്ന ബാലനെ കണ്ടാൽ ഒരു പ്രശ്നവുമില്ല.
ഈശ്വര പ്രാർത്ഥനയായതുകൊണ്ട് കണ്ണടച്ചു കൈ കൂപ്പിയാണ് ബാലന്റെ നിൽപ്. പക്ഷെ കാമറ ഒന്നും സൂം ചെയ്യുമ്പോൾ കഥ കൂടുതൽ വ്യക്തമാവും. കൂപ്പി നിൽക്കുന്ന കൈകൾക്കിടയിൽ സമർത്ഥമായി അവൻ കോലുമിട്ടായി (ലോലിപോപ്) ഒളിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് കൂപ്പിയ കൈകൾ വായിലേക്കടുപ്പിച്ച് കോലുമിട്ടായി നുണയുന്നുണ്ട് കക്ഷി.
ഏറ്റവും രസകരമായ കാര്യം തന്റെ ഈ അഭ്യാസം ആരും കാണാതിരിക്കാൻ സ്വന്തം കണ്ണ് ഇറുക്കി അടച്ചാണ് കുട്ടി കോലുമിട്ടായി നുണയുന്നുണ്ട്. ഏതായാലും മുപ്പത്തിമൂവായിരത്തിലധികം വ്യൂകളും നിരവധി കമന്റുകളും നേടി സമൂഹ മാധ്യമങ്ങളിൽ ചെറു പുഞ്ചിരിയും ഗൃഹാതുരത്വവും നൽകി മുന്നേറുകയാണ് ഈ വീഡിയോ.
Relatable. Isn’t it? 😊 pic.twitter.com/5hTEcjVSEW
— Awanish Sharan (@AwanishSharan) March 17, 2021