സ്കൂട്ടറിൽ നീലസാരിയുടുത്ത് താരം, മറാത്തിയിലേക്ക് ചുവട് വെപ്പ്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ച് നിമിഷ സജയൻ

Nimisha Sajayan 1

തൊ ണ്ടിമു തലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോ ല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

നായാട്ട്, മാലിക് എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തുറമുഖം, ഒരു തെക്കൻ തല്ല് കേസ്, ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ, ചേര തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

Nimisha Sajayan 2

ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരം മറാത്തി സിനിമയിലേക്ക് ചുവട് വെപ്പ് നടത്തുന്നു എന്നതാണ്. നിമിഷയുടെ ആദ്യ മറാത്തി ചിത്രത്തിന്റെ പേര് ഹവാഹവായി എന്നാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നീല സാരിയുടുത്ത് സ്കൂട്ടറിൽ ഇരിക്കുന്ന. ചിത്രമാണ് പങ്കുവെച്ചത്.

നിരവധി പേരാണ് ആശംസകളുമായി എത്തിയത്. മഹേഷ് തിലേകറാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മറാത്തി തർക്കാ പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിർമാണം. 2022 ഏപ്രിൽ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.

Previous articleഫോട്ടോയ്ക്ക് അശ്ലീല കമന്റ് നൽകിയ യുവാവിന് വായടപ്പിക്കുന്ന മറുപടി നൽകി സുബി സുരേഷ്.!!
Next article‘ഒരു രാജകുമാരിയെ പോലെ കിടിലം ലുക്കിൽ തിളങ്ങി നടി ഗബ്രിയേല’ – ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here