സോഷ്യൽ ലോകത്തെ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കന്റെ ക്രോസ്ഫിറ്റ് വർക്ക്ഔട്ട്; വീഡിയോ

പലപ്പോഴും മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് ചില കൊച്ചുകുട്ടികൾ. അത്തരത്തിൽ ഒരു കൊച്ചുമിടുക്കന്റെ വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ജിമ്മിൽ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്തുകൊണ്ടാണ് ഈ കൊച്ചുമിടുക്കൻ ആളുകളെ ഞെട്ടിക്കുന്നത്.

മുതിർന്നവർ ചെയ്യുന്നതുപോലെ വളരെ കൃത്യമായാണ് ഈ കുഞ്ഞ് ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്നത്. കുട്ടിയുടെ അച്ഛനും ജിം ട്രെയ്‌നറുമായ ചേസ് ഇൻഹാം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു.

മികച്ച പ്രതികരണങ്ങളാണ് ഈ കുട്ടി താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്നവർ ചെയ്യുന്നതുപോലെ തന്നെ പുള്‍ അപ്‌സ്, ബര്‍പീസ്, ഡാന്‍സ് എന്നിവ ക്രമമായി ചെയ്തശേഷം നീണ്ടു നിവര്‍ന്ന് കിടന്ന് വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

Previous articleഅജ്ഞാതനയച്ച പ്രണയ ലേഖനം പങ്ക് വെച്ച് സാധിക
Next articleക്വാറി ഡൈവിംഗ്; അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെച്ച് പ്രയാഗ മാർട്ടിൻ

LEAVE A REPLY

Please enter your comment!
Please enter your name here