ലോകത്തെ കൊറോണ എന്ന വൈറസ് വിഴുങ്ങാൻ നിൽക്കുമ്പോഴും അതിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കുന്ന കൈകൾ ഉണ്ട്. ഡോക്ടർമാർ നഴ്സുമാരുമാർ അങ്ങനെ കുറച്ച് മുനുഷ്യർ. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഇവരുടെ സേവനങ്ങൾ. നമ്മൾ മനുഷ്യർ ഒരിക്കലും ഇവരെ മറന്നുകൂടാ.
വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കോട്ടും മാസ്‌കും കണ്ണടയുമെല്ലാം ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ജീവനക്കാര്‍ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നത്. അത് ധരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ. നിരവധി ലൈക്കും കമ്മെന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള ഫോട്ടോകളാണ് വൈറലായത്. ഇറ്റലിയിൽ നിന്നും തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നഴ്സ് അലിസിയ ബൊനാരി. വാക്കുകൾ ഇങ്ങനെ,സര്‍വ സജ്ജീകരണങ്ങളും തയ്യാറായി, വാര്‍ഡിലേക്ക് കയറിയാല്‍ പിന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം കുടിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ പോലും കഴിയുകയില്ല.
‘എനിക്ക് ഇടയ്ക്ക് ചെറിയ പേടി തോന്നും. മാസ്‌ക് ശരിയായിട്ടല്ലേ വച്ചിരിക്കുന്നത്, രോഗികളെ നോക്കുമ്പോള്‍ ധരിച്ചിരുന്ന ഗ്ലൗസ് അഴിക്കും മുമ്പ് ശരീരത്തിലെവിടെയെങ്കിലും തൊട്ടോ, കണ്ണില്‍ വച്ചിരിക്കുന്ന ലെന്‍സ് കണ്ണിനെ സംരക്ഷിക്കുന്നില്ലേ. അങ്ങനെ പല പേടികളും വരും. പ്രത്യേകം തയ്യാറാക്കിയ കോട്ടുകള്‍ക്കകത്ത് കയറിയാല്‍ വിയര്‍ത്ത് കുളിക്കും.
എങ്കില്‍പ്പോലും ഒരു തുള്ളി വെള്ളം കുടിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരും. ഈ കോട്ടുകള്‍ക്കാണെങ്കില്‍ സാമാന്യത്തിലധികം ഭാരമുണ്ട്. അതിനാല്‍ത്തന്നെ അവ തുടര്‍ച്ചയായി ദീര്‍ഘനേരം ധരിക്കുന്നത് കൊണ്ട് മുഖം ഉള്‍പ്പെടെ പലയിടങ്ങളിലും മുറിവും ചതവും സംഭവിക്കുന്നുണ്ട്.