സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി താരകുടുംബത്തിന്റെ അതിശയിപ്പിക്കുന്ന ഫിറ്റ്നസ്; വീഡിയോകൾ കാണാം

അഭിനേതാവ്, മോഡൽ, നിർമ്മാതാവ്, ഫിറ്റ്നസ് ട്രെയ്നർ തുടങ്ങി വിവിധ മേഖകളിൽ തിളങ്ങി, 1990 കളിൽ സിനിമ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന വ്യക്തിയാണ് മിലിന്ദ് സോമൻ. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

144088367 3871211589602859 6729200454686635232 n

55 കാരനായ മിലിന്ദ് സോമന്റെ വർക്ക് ഔട്ട് ചിത്രങ്ങൾക്ക് ആരാധകരും കാഴ്ചക്കാരും നിരവധിയാണ്. കുടുംബത്തിനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് പലപ്പോഴും ഏറെ ശ്രദ്ധേയമാകുന്നത്. ഭാര്യ അങ്കിത കൻവാറിനും എൺപത് കാരിയായ മിലിന്ദിന്റെ ‘അമ്മ ഉഷ മിലിന്ദിനും ഒപ്പമാണ് പലപ്പോഴും മിലിന്ദ് സോമൻ വീഡിയോകളിൽ ശ്രദ്ധ നേടുന്നത്.

dgtj

ഓരോ തവണയും കാഴ്ചക്കാരെ അത്ഭുതപ്പെടുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ ഇടങ്ങളിൽ ഇവർ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ തടികൾ കൊണ്ടൊരുക്കിയ ഒരു പാലത്തിന് മുകളിൽ തലകുത്തി നിൽക്കുന്ന ചിത്രങ്ങളാണ് മിലിന്ദ് സോമൻ പങ്കുവെച്ചിരിക്കുന്നത്.

143310167 237285694559489 6759585966604116302 n

നേരത്തെ കൈകൾ കുത്തി നിൽക്കുന്ന വീഡിയോകളും മിലിന്ദ് സോമന്റെ അമ്മയും ഭാര്യയും ചേർന്ന് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Previous articleഐഡിയ സ്റ്റാര്‍ സിംഗറും ബിഗ്‌ബോസ് താരവുമായ സോമദാസിന്റെ വിയോഗത്തില്‍ നടുങ്ങി മലയാളികള്‍
Next articleദേ പാടത്ത് ഒരു മോഡൽ.. വൈറലായ “കൃഷിക്കാരി” ഫോട്ടോഷൂട്ട് കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here