മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടേത്. മൂത്തമകള്‍ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവാണ്. പ്രാര്‍ത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ പ്രാര്‍ത്ഥന പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.
പ്രാര്‍ത്ഥനയുടെ ഫാഷന്‍ സെന്‍സ് പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ചുവന്ന വസ്ത്രം ധരിച്ചാണ് പ്രാര്‍ത്ഥന എത്തിയിരിക്കുന്നത്. ചിത്രം ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. അമ്മയെ പോലെ തന്നെ മകളും അപാര ഫാഷന്‍ സെന്‍സുള്ളവളാണെന്ന് ആരാധകര്‍ പറയുന്നു.
എന്നാല്‍ പതിവ് പോലെ സദാചാരവാദികളും തലയുയര്‍ത്തിയ്യുണ്ട്. അതെന്ത് കോലമാണെന്ന് ചിലര്‍ ചോദിക്കുന്നു. പ്രാര്‍ത്ഥനയുടെ വസ്ത്രത്തെയും സദാചാരവാദികള്‍ കളിയാക്കുന്നുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളതാണ് പ്രാര്‍ത്ഥന ധരിച്ചിരിക്കുന്നതെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും അവര്‍ പറയുന്നു.
നേരത്തെയും പ്രാര്‍ത്ഥനയ്ക്കെതിരെ സദാചാരവാദികള്‍ രംഗത്ത് എത്തിയിരുന്നു. ജീന്‍സ് അണിഞ്ഞെത്തിയ ചിത്രത്തിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം കമന്റുകള്‍ ലഭിച്ചത്. ഇന്ദ്രജിത്തിനേയും പൂര്‍ണിമയേയും വരെ പരിഹസിക്കുന്നതായിരുന്നു ആ കമന്റുകള്‍.