അഭിനേത്രിയും നിർമാതവുമായ താരമാണ് സാന്ദ്ര തോമസ്. ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ എന്നീ സിനിമകളുടെ നിര്‍മ്മാവുമായിരുന്നു സാന്ദ്ര. വിവാഹ ശേഷം സിനിമയില്‍ നിന്നു താൽക്കാലിക അവധിയെടുത്ത താരം പിന്നീട് കുടുംബജീവിതത്തിന്‍റെ തിരക്കുകളിലായിരുന്നു.
ഭർത്താവ് വിൽസൺ ജോൺ തോമസ്. സാന്ദ്രയ്ക്ക് ഇരട്ടകുട്ടികളാണ്. മക്കളായ കെൻഡലും കാറ്റ്ലിനും ഒപ്പമാണിപ്പോള്‍ സാന്ദ്ര. ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നീ പേരുകളിലാണ് ഇരട്ടക്കുരുന്നുകൾ അറിയപ്പെടുന്നത്. ഇവരുടെ ഫോട്ടോസും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ദ്രയുടെ മക്കളുടെ പുത്തൻ ചിത്രങ്ങളാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാന്ദ്രയുടെ മക്കൾക്കുള്ള ഡ്രസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനറായ ടിയ നീൽ ആണ്. ഫ്ലവർ ക്രൗണുകളണിഞ്ഞ് പ്രിൻസസിനെ പോലെ തിളങ്ങുകയാണ് ഇരുവരും. ട്യൂസ്‌ഡേ ലൈറ്റ്‌സ് ആണ് ഫൊട്ടോഗ്രഫി. മേക്കപ്പ് ജീന സ്റ്റുഡിയോ ആണ്. തങ്കുകൊലുസുകൾക്കൊപ്പം ഫോട്ടോയിൽ സിനിമ നടിയായ ദീപ്തി സതിയും ഉണ്ട്. ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.
PHOTOS
PHOTOS
PHOTOS
PHOTOS