തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരസുന്ദരിയായി മാറിയ നടിയാണ് അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
രണ്ടായിരത്തി ഒമ്പതിൽ തിയ്യറ്ററുകളിലെത്തിയ ചിത്രം വമ്പൻ വിജയമായിരുന്നു. കൈലാഷ് മേനോൻ. അർച്ചന കവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ബീന എന്ന കഥാപാത്രമാണ് അമലപോൾ അവതരിപ്പിച്ചത്.
എന്നാൽ അമലയെ ആരും ശ്രെദ്ധി ച്ചില്ല എന്നു തന്നെ പറയാം. അമലപോൾ എന്ന നായികയെ തിരിച്ചറിയുന്നത് തമിഴ് ചലച്ചിത്ര മേഖലയാണ്. രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ തമിഴ് വിവാദ ചിത്രമായ സിന്ധി സാമവേലി എന്ന ചിത്രത്തിലൂടെയാണ് അമല പോൾ പ്രേക്ഷക ശ്രെദ്ധനേടുന്നത്.
റൺ ബേബി റൺ എന്ന ചിത്രത്തിൽരേണുക എന്ന മാധ്യമ പ്രവർത്തകയുടെ വേഷമാണ്. അമല പോൾ കൈകാര്യം ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമല നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അമല പോൾ പങ്കുവെച്ച ഏറ്റവും ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. അതി സുന്ദരിയായി അമല പങ്കുവെച്ച കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു.