സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്ന ഒരു വിഭാഗമാണ് ട്രോളന്മാർ. ആളുകൾ ലോക്ഡൌണായിക്കിടക്കുമ്പോഴും ആളുകളിൽ ചിരിപടർത്താൻ ശ്രമിക്കുന്നുണ്ട് ഇവർ. പലരും ട്രോളുകൾ കാണാൻ വേണ്ടി മാത്രമായി ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ഈ കൊറോണക്കാലത്ത് ആളുകളെ പൊട്ടിച്ചിരിപ്പിച്ചൊരു വീഡിയോ ഉണ്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മലയാളത്തില്‍ മാപ്പിളപ്പാട്ട് പാടുന്നതാണ് ട്രോള്‍ വീഡിയോ.
അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്‍റെ പാട്ട് ആസ്വദിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രോള്‍ വീഡിയോയില്‍ ഇടം നേടി. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തിലെ വീഡിയോയും ഹണീ ബീ 2.5 എന്ന ചിത്രത്തിലെ ആമിനതാത്തേടെ പൊന്നുമോളാണ് എന്ന ഗാനവും ചേര്‍ത്താണ് ഈ ട്രോള്‍ ഒരുക്കിയിരിക്കുന്നത്.