ചില കുട്ടികള്‍ നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. മനോഹരമായ ഒരു നൃത്ത പ്രകടനത്തിലൂടെ അതിശയിപ്പിക്കുന്ന കൊച്ചുമിടുക്കിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഹൂല ഹൂപ്പിങ്ങും നാടോടി നൃത്തവും ഒരുമിച്ച് ചെയ്യുന്ന മിടുക്കിയുടേതാണ് ഈ വിഡിയോ. അഹാന ബിജു എന്നാണ് ഈ മിടുക്കിയുടെ പേര്. റിങ് ശരീരത്തില്‍ ബാലന്‍സ് ചെയ്യുനനതിനൊപ്പമാണ് മിടുക്കി നൃത്തവും ചെയ്യുന്നത്.
സാധാരണ വെസ്റ്റോണ്‍ സംഗീതത്തിനാണ് ഹൂല ഹൂപ്പിങ് പലരും ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് അഹാന നാടോടി നൃത്തത്തിന്റെ ഗാനത്തിന് ഹൂല ഹൂപ്പിങ് ചെയ്യുന്നത്. പതിനൊന്ന് വയസ്സാണ് അഹാനയുടെ പ്രായം. ഈ പ്രായത്തെ പോലും വെല്ലുന്ന പ്രകടനമാണ് കുട്ടിത്താരം കാഴ്ചവയ്ക്കുന്നത്.
വയനാട് എച്ചോം സര്‍വ്വേദയ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ താരമായ മിടുക്കിയാണ് അഹാന. കുട്ടിത്താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.