കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ചിരി നിറയ്ക്കുകയാണ് ഒരു കൂട്ടം കുരുന്നുകളുടെ നൃത്ത വിഡിയോ. കരഞ്ഞുകൊണ്ട് ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞുമോളാണ് ഈ വിഡിയോയിലെ താരം.
ചൈനയിലെ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചുള്ള ഡാൻസ് പ്രോഗ്രാമിനിടെയാണ് ഈ കുരുന്നിന്റെ രസകരമായ പ്രകടനം. ഡാൻസ് തുടങ്ങുമ്പോൾ മുതൽ ഈ കൊച്ചുമിടുക്കി കരച്ചിലാണ്. എന്നാൽ ഈ കരച്ചിനിടയിലും ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ നൃത്തം ചെയ്തതോടെയാണ് ഈ കുഞ്ഞുമിടുക്കി സോഷ്യൽ ഇടങ്ങളിൽ കൗതുകമായത്. ഗ്രൂപ്പ് ഡാൻസിന്റെ തുടക്കം മുതൽ ഈ കുട്ടി നിർത്താതെ കരയുകയാണ്. എന്നാൽ ഇതൊന്നും വക വയ്ക്കാതെ മറ്റ് കുട്ടികൾ നല്ല തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
പക്ഷെ എത്ര കരഞ്ഞാലും ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ വളരെ മനോഹരമായി ഈ കുഞ്ഞുമിടുക്കി നൃത്തം ചെയ്യുന്നുണ്ട്. എന്തായാലും കരഞ്ഞുകൊണ്ട് ആണെങ്കിലും ഒരു സ്റ്റെപ്പ് പോലും തെറ്റാതെ വളരെ സുന്ദരമായി ഡാൻസ് ചെയ്യുന്ന ഈ കുഞ്ഞുമിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചൈനയിലെ സ്കൂളിൽ നിന്നുള്ളതാണ് രസകരമായ ഈ വിഡിയോ.
ചൈനയിൽ ജൂൺ ഒന്നിനാണ് ചിൽഡ്രൻസ് ഡേ ആചരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. മികച്ച സ്വീകാര്യതയായാണ് ഈ കുട്ടികുറുമ്പുകളുടെ കുസൃതി വിഡിയോകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.