സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് കാര്‍ത്തിക വൈദ്യനാഥിന്റെ ഒരു പാട്ട് വിഡിയോ. കവര്‍ സോങ്ങുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗായികയാണ് കാര്‍ത്തിക വൈദ്യനാഥ്. ശാസ്ത്രീയ സംഗീതത്തെ ഹൃദയത്തോട് ചേര്‍ക്കുന്നവര്‍ക്കും അപരിചിതമല്ല കാര്‍ത്തികയുടെ സ്വരമാധുര്യം. മാലിക് എന്ന ചിത്രത്തിലെ തീരമേ… എന്ന ഗാനമാണ് കാര്‍ത്തിക ആലപിച്ചിരിക്കുന്ത്.
ഗംഭീരമായ ആലാപനത്തെ പ്രശംസിക്കുന്നവരും ഏറെയാണ്. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നു. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാലിക്.
നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, സലീം കുമാര്‍, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് പ്രേക്ഷകരിലേക്കെത്തിയത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.