Home Viral Viral Topics സോഷ്യൽലോകത് ട്രെന്‍ഡിങ് യായി 30 ലക്ഷം രൂപവരുന്ന പറക്കും ബാഗ്;

സോഷ്യൽലോകത് ട്രെന്‍ഡിങ് യായി 30 ലക്ഷം രൂപവരുന്ന പറക്കും ബാഗ്;

0
സോഷ്യൽലോകത് ട്രെന്‍ഡിങ് യായി 30 ലക്ഷം രൂപവരുന്ന പറക്കും ബാഗ്;

ഫാഷന്‍ ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു ബാഗ്. സാധാരണ ഹാന്‍ഡ് ബാഗ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ബാഗ്. പറക്കും ബാഗ് എന്ന് ഇതിനെ വിശേഷിപ്പാക്കാം.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിമാനത്തിന്റെ ആകൃതിയാണ് ഈ ബാഗിന്. ആഡംബര ബ്രാന്‍ഡ് ആയ ലൂയി വിറ്റാന്‍ ആണ് ഈ ബാഗിന്റെ നിര്‍മാണത്തിന് പിന്നില്‍. വേറിട്ട ഡിസൈനുകളില്‍ ബാഗുകള്‍ നിര്‍മിച്ച് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുള്ള ലൂയി വിറ്റാന്റെ പുതിയ ബാഗ് ഡിസൈനും ട്രെന്‍ഡിങ് ആണ്.

പറക്കും ബാഗ് എന്ന പേരിലാണ് ഈ ബാഗ് സമൂഹമാധ്യമങ്ങളിലും ഫാഷന്‍ലോകത്തുമെല്ലാം ശ്രദ്ധ നേടുന്നത്. അമേരിക്കന്‍ ഡിസൈനറായ വിര്‍ജില്‍ അബ്ലോഹ് ആണ് ബാഗ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏകദേശം 30 ലക്ഷം രൂപയാണ് ബാഗിന്റെ വില. ലൂയി വിറ്റാന്റെ ഈ വര്‍ഷത്തെ വിന്റര്‍ കളക്ഷന്റെ ഭാഗമാണ് ഈ ബാഗും.

etu

LEAVE A REPLY

Please enter your comment!
Please enter your name here