സോഷ്യൽമീഡിയയിൽ വൈറലായി കുഞ്ഞു മിടുക്കന്റെ ശാസ്ത്രീയ സംഗീത പഠനം! വീഡിയോ

ഒരു കുരുന്നിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശാസ്ത്രീയ സംഗീതം പരിശീലിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

ഹാര്‍മോണിയം വായിക്കുന്ന അച്ഛന്റെ ഒപ്പമിരുന്നാണ് കുഞ്ഞിന്റെ സംഗീത പഠനം. അച്ഛന്റെ ആലാപനത്തെ അതേപോലെ തന്നെ അനുകരിക്കാന്‍ കുഞ്ഞു ഗായകന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് അച്ഛന്‍ വളരെ വേഗത്തില്‍ പാടുമ്പോള്‍ പതുക്കെ പാടാനും കുഞ്ഞ് പറയുന്നുണ്ട്.

ഭാഷയുടേയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ കടന്നും ഈ കുരുന്നു ഗായകന് പ്രശംസകള്‍ എത്തുന്നുണ്ട്. എന്തായാലും ഏറെ രസകരമാണ് കുരുന്നു ഗായകന്റെ ആലാപനം.

Previous articleമകൾക്ക് 3000 രൂപയുടെ വെള്ളിയാഭരണത്തിൽ വിവാഹം;
Next articleഅക്രമിസംഘത്തില്‍ നിന്നും അമ്മയെയും സഹോദരിയെയും രക്ഷിക്കുന്ന അഞ്ചുവയസുകാരന്റെ ധീരമായ പോരാട്ടം; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here